കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയലുകൾക്ക് അക്കരെയായി
ഒരു ഇടത്തരം വീട്
പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന വീട്
വേനൽ ചൂടിലും നിറഞ്ഞൊഴുകുന്ന ചെറു തോട് കടന്ന്
നമ്മളാ വീടിന്റെ മുറ്റത്തേക്ക്
മുറ്റത്ത് തെക്കേ മൂലയിൽ കൂട്ടിയിട്ട പുല്ലിൻകെട്ടുകൾ
കുഞ്ഞിരാമൻ മാഷുടെ കൃഷിയോടുള്ള താല്പര്യം വ്യക്തം .
പറമ്പിൽ കെട്ടിയിട്ട പശുവും കിടാവും അപരിചിതരെ കണ്ടിട്ടാണോ ആവൊ പുല്ല് തിന്നുന്നത് നിർത്തി നമ്മളെ തന്നെ ശ്രദ്ധിക്കുന്നു....
മാഷെ...
മഷില്ലേ ഇവിടെ ?
മുകൾ ഭാഗം തുറന്ന ഹാഫ് ഡോർ തുറന്ന് ഒരു സ്ത്രീ രൂപം
മാഷ് കണ്ടത്തിൽ വാഴക്ക് വളമിടുന്നുണ്ടല്ലോ..
നിങ്ങൾ വരുമ്പോ കണ്ടില്ലേ??
ദേവിയേച്ചി നമ്മള് ചിറ വഴിയാ വന്നത്
പറമ്പിലൂടെ അല്ല .
ഇത് നമ്മളെ പുതിയ മാഷാ
സ്കൂളിൽ ചേരാൻ വന്നതാ...
രാമേട്ടൻ കേറിയിരിക്ക് മാഷിപ്പം വരും.
എനിക്ക് കുറച്ച് തിരക്കുണ്ട് ,
പക്ഷെ മാഷെ കാണാതെ എങ്ങനെയാ പോകുക ??
നാരകയിലയുടെ രുചിയും
മോരിന്റെ പുളിയും
കാന്താരിയുടെ എരിവും മാറി മാറി വരുന്ന ദേവിയേച്ചി നൽകിയ സംഭാരം മെല്ലെ നുണയവേ
കുഞ്ഞിരാമൻ മാഷെത്തി ..
വിവരങ്ങൾ അറിഞ്ഞപ്പോൾ
താമസസ്ഥലത്തെ കുറിച്ചായി മാഷുടെ ചിന്ത...
ദേവീ നമ്മുടെ പഴേ വീടിൻറെ ഞാലി മാഷക്ക് താമസിക്കാൻ കൊടുത്താലോ??
പ്രേമൻമാഷെ,
ഈ രാമേട്ടൻന്റെ വീട്ടിനടുത്ത് നമ്മുടെയൊരു പഴയവീടുണ്ട് ,
വെറുതെ അടച്ചിട്ടിരിക്കുകയാ..
ഒരാൾക്ക് താമസിക്കാൻ അതിന്റെ ഞാലി തന്നെ ധാരാളം...
ഒരു സ്റൗവ് ഉണ്ടെങ്കിൽ പാചകോവും നടക്കും ..
ബാക്കി സൗകര്യങ്ങളൊക്കെ ക്രമേണ ചെയ്യാം.
മാഷ് പറഞ്ഞത് ഒരു നല്ലകാര്യാ
നമ്മളൊക്കെ ഇല്ലേ അയല്പക്കത്ത്...
രാമേട്ടനും അത് അംഗീകരിച്ചിരിക്കുന്നു..
ഇത്തരമൊരു അവസ്ഥയിൽ
എന്റെ അഭിപ്രായത്തിന് വലിയ സ്ഥാനമൊന്നും ഇല്ലെങ്കിലും എന്റെ അഭിപ്രായം ആരും ചോദിച്ചതേ ഇല്ല.
ചിരപരിചിതരെന്നപോലെയാണ് എല്ലാവരും പെരുമാറുന്നത്.
ദേവീ ... കാർത്യായനിയോട് നാളെ ആ മുറിയും പരിസരവും ഒന്ന് അടിച്ച്ചുവാരി വൃത്തിയാക്കാൻ പറയണം..
വാ മാഷെ നമുക്ക് പഴേ വീടും പരിസരോം ഒന്ന് നോക്കിയിട്ട് വരാം.
മാഷ് ഇന്ന് മടങ്ങുന്നുണ്ടോ ?
വേണേൽ രണ്ട് ദിവസം ഇവിടെ നിൽക്കാം.
താമസ സൗകര്യവും എന്നോട് കാണിക്കുന്ന ഈ സ്നേഹത്തിലും
വളരെ നന്ദി മാഷേ..
നന്ദി എങ്ങനെ പ്രകടിപ്പിക്കും എന്ന് അറിയാതെ
വിഷമിക്കുകയായിരുന്ന ഞാൻ,
അവ എങ്ങനെയോ
ആ രണ്ട് വാക്കുകളിൽ ഒതുക്കി.
.
ഇന്ന് തന്നെ മടങ്ങണം
തിങ്കളാഴ്ച്ച വന്ന് ജോയിൻ ചെയ്യാം...
എല്ലാം മാഷുടെ ഇഷ്ട്ടം.
മെല്ലെ കുഞ്ഞിരാമൻ മാഷുടെയും രാമേട്ടന്റെയും പിന്നാലെ
താമസ സ്ഥലം കാണാനായി.

No comments:
Post a Comment