തലക്കകത്ത് തിരയടിക്കുന്നപോലെ ....
അജിത് എന്തൊക്കെയോ ചോദിക്കുന്നുണ്ട്
ഒന്നും കേൾക്കാൻ കഴിയുന്നില്ല
അജിത്ത് .........
അടുത്ത് ഏതെങ്കിലും റൂം കിട്ടുമോന്ന് നോക്കൂ ...
മുഖത്തേക്ക് നോക്കിയ അജിത്ത് വേറൊന്നും ചോദിച്ചില്ല
എന്റെ മാനസിക സംഘർഷങ്ങൾ
അവനു വായിച്ചെടുക്കാൻ കഴിഞ്ഞിരിക്കുന്നു
തലക്കകത്ത് ആകെ പെരുമ്പറ കൊട്ടുന്നത് പോലെ ..
റൂമിൽ എത്തിയത് പോലും അറിഞ്ഞില്ല..
ഈസി ചെയറിൽ മെല്ലെ ചാഞ്ഞു കിടന്നപ്പോഴും
നെറ്റിയിൽ വിയർപ്പ് പൊടിയുന്നുണ്ടായിരുന്നു
എ സി ക്ക് തണുപ്പ് കുറവാണോ
അതോ
എനിക്ക് തോന്നുന്നതോ !!
സ്ഥിരം ബ്രാൻഡുമായി അജിത്ത് എത്തിയിരിക്കുന്നു
ഒന്നും പറയാതെ തന്നെ എന്റെ കാര്യങ്ങൾ നോക്കാൻ അവനറിയാം
കുറച്ച് കാലമായല്ലോ കൂടെ കൂടിയിട്ട്
ഡ്രൈവറായും മനസാക്ഷി സൂക്ഷിപ്പുകാരനായും
ഗ്ലാസ്സിലൊഴിച്ച കളറുവെള്ളത്തിൽ വീഴുന്ന ഐസ് ക്യൂബുകൾ .........
അത് തോണിയുടെ പങ്കായമായി മാറുന്നുവോ ...
ആ കാഴ്ച്ച .. വട്ട്യറയിലേക്കുള്ള ...ആദ്യ യാത്ര .....
പന്ത്രണ്ട് വര്ഷങ്ങള്ക്കു മുമ്പ്
തോണിയിൽ മാത്രം എത്താൻ പറ്റുന്ന ഗ്രാമം
തോണിയിൽ ആകെ മൂന്ന്‌പേർ മാത്രം
ആദ്യമായാണ് തോണിയിലൊരു യാത്ര
നടുവിലെ തണ്ടിന്മേൽ മുറുകെ പിടിച്ച് ഞാൻ ഇരുന്നു ..
രാമേട്ടനെന്താ നേരത്തെ
എനിക്ക് എതിരെ
കാവിമുണ്ടുടുത്ത് തോൾസഞ്ചിയുമായ് ഇരിക്കുന്ന
അമ്പത് തോന്നിക്കുന്ന ആളോടാണ്
തോണിക്കാരന്റെ ചോദ്യം
മലക്ക് പോയിരുന്നു ...
യാത്രാക്ഷീണം ഉണ്ട് ഒന്ന് റസ്റ്റ് എടുക്കണം ..
നിങ്ങൾ ആദ്യായിട്ട് വരുന്നതതാണോ
എന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാകാം
അതെ ...ഞാൻ വട്ട്യറസ്‌കൂളിൽ
മാഷായി ജോയിൻ ചെയ്യാൻ ..
മാഷാണോ !!
അയാളുടെ മുഖത്ത് അത്ഭുതo
കുഞ്ഞിരാമമാഷ് രക്ഷപ്പെട്ടു
എത്ത്ര കാലായി ഒറ്റക്ക് തലകുത്തി മറയുന്നു
മാഷെ പേരെന്താ
നാടെവിടെയാ
വീട്ടിലാരൊക്കെയുണ്ട്
ഒരുപിടി ചോദ്യങ്ങൾ
ഞാൻ പ്രേം പ്രകാശ്
കോഴിക്കോട് ബിലാത്തികുളത്തതാണ് വീട്
വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ ...
എന്നാപ്പിന്നെ അമ്മയെയും കൂട്ടാമായിരുന്നില്ലേ ??
അമ്മ വീട് വിട്ടിട്ടുള്ള പരിപാടിയൊന്നുമില്ല
കുറച്ച് കൃഷിയൊക്കെയുണ്ട്
അതൊന്നും ഉപേക്ഷിച്ച് പോരാൻ പറ്റില്ലല്ലോ
അപ്പോൾ താമസം??
നോക്കണം....
തോണി കരക്കടുക്കാറായിരിക്കുന്നു
മണൽ നിറച്ച ചാക്കുകൾക്കരികിലായി മെല്ലെ ..
പേടിക്കേണ്ട
സാവധാനം ഇറങ്ങിയാൽ മതി
ചെറു മീനുകൾ നീന്തികളിക്കുന്ന
മുട്ടോളം പോന്ന വെള്ളത്തിൽ
മെല്ലെ
വെയിലറച്ചിട്ടും വെള്ളത്തിൻന്റെ കുളിര് പോയിട്ടില്ല
നല്ല സുഖമുള്ള കുളിര് .......

No comments:
Post a Comment