പാർക്കിൽ വരണമെന്ന് കുട്ടികൾ പറയാൻ തുങ്ങിയിട്ടു കുറച്ചു നാളായി
ഒന്നാമത് ഒന്നിനും സമയമില്ല
രണ്ടു ദിവസത്തെ അലച്ചിലിനു ശേഷം ഓഫ് ഡ്യൂട്ടി കിട്ടി
സ്കൂളിൽ നിന്നും വന്ന കുട്ടികളെയും കൂട്ടി നേരെ പാർക്കിലേക്ക്
ചൂട് കുറവാണെങ്കിലും വെയിൽവീണ പുൽത്തകിടി
ഓടി തിമിർത്ത് കുട്ടികൾ
സന്തോഷമായിരിക്കുന്നു
റോഡരികിലെ നിർത്തിയിട്ട ബൈക്കിനരികിലേക്ക് നടന്നു വരുന്നത്
ചന്ദ്രൻ സാറിന്റെ മകൻ അരുൺ അല്ലെ
അതെ അത് അവൻ തന്നെ
കുറച്ചുകാലമായി അവനെ കണ്ടിട്ട്
കോലം ആകെ മാറിപ്പോയിരിക്കുന്നു
താടിയൊക്കെ നീട്ടി ചുളിഞ്ഞ കുപ്പായവുമായി...
എന്താടാ ഈ കോലത്തിൽ
കാലം കുറെ ആയല്ലോ കണ്ടിട്ട്
ചേട്ടനോ .....
അവന്റെ മുഖത്ത് ഒരു പുഞ്ചിരി മാത്രം
നീ ഇപ്പൊ എവിടെയാ
കറക്കമൊക്കെ എന്തായി ?
കല്യാണമൊക്കെ കഴിച്ചോ?
ഇത്രയും ചോദ്യ൦ ചോദിച്ചിട്ടും യാതൊരു മറുപടിയുമില്ല !!
എന്ത് പറ്റിയെടാ ?
അവന് മറുപടി പറയാനെന്താണ് മടി !
അനിയൻ വരുണിന് സുഖം തന്നെ അല്ലെ ?
ആശ്വാസം ...!
തലയാട്ടി ഒരു മറുപടി .
നീതു ഇപ്പോൾ എവിടയാ ...........?
നിന്നെ എനിക്ക് കാണേണ്ട ...
ഇനി എന്നോട് സംസാരിക്കാനും വരണ്ട .........
നാല് വര്ഷങ്ങള്ക്കു മുമ്പ് അവൾ അവനോടു പറഞ്ഞ വാക്കുകൾ
കുറച്ചു ആശങ്കയോടെ
ഒരു ചേട്ടനോടെന്നപോലെ എന്നോട് പറഞ്ഞിട്ടുണ്ട്
അന്നൊക്കെ എന്നും
രാവിലെ ഓഫീസിലേക്ക് നടക്കുമ്പോൾ
വരുണിന്റെ ഷോപ്പിൽ കയറും
സൗഹൃദ സംഭാഷണങ്ങൾക്കായി ..
ഓഫീസിൽ ഒന്നിച്ച് ജോലി ചെയ്യുന്ന
ചന്ദ്രൻ സാറിന്റെ മൂത്ത മകനാണ് അരുൺ
ഇളയവൻ വരുൺ അവൻ മറ്റ് കുട്ടികളിൽ നിന്നും കുറച്ച് വ്യത്യസ്തൻ ആണ് വയസ്സിനൊത്ത ബുദ്ധിവികാസം ഇല്ല.
എങ്കിലും മിടുക്കൻ ആണ്.
ചന്ദ്രൻ സാർ പല ചികിത്സാ പരീക്ഷണങ്ങളും നടത്തിയെങ്കിലും
അതൊന്നും ഫലവത്തായില്ല
അരുണിന് വലിയ ഇഷ്ടമാണ് അനിയനെ
കടയിൽ നിന്നും വന്നാൽ
മുഴുവൻ സമയവും വരുണിന്റെ കൂടെയുണ്ടാകും കളിയും ചിരിയുമായി
അരുണിന് നീതുവിനെ ഇഷ്ടമായിരുന്നു
അവൾ അന്ന് ബി എസ് സി ക്കു പഠിക്കുന്നു
എന്നാൽ
പലപ്പോഴും
അവർ തമ്മിലുള്ള പിണക്കത്തിന് ഹേതു വരുണായിരിക്കും
"ആ മന്ദബുദ്ധി യെയും പേറി നടന്നാൽ മതി
എന്നോട് കൂട്ട് കൂടാൻ വരണ്ട"
ചേട്ടാ വിവാഹം ചെയ്താൽ വരുണിനെ അവൾ ഉപദ്രവിക്കുമോ??
എനിക്ക് നീതുവിനെ മറക്കാൻ സാധിക്കില്ല ...
അരുൺ പലപ്പോഴും ആശങ്കപ്പെടും .
അവൾക്ക് നിന്നോടുള്ള സ്നേഹം കൊണ്ട് പറയുന്ന തല്ലേ
പെണ്ണുങ്ങൾ അവർക്കു കിട്ടുന്ന സ്നേഹം പങ്ക് വെക്കാൻ ഇഷ്ടപ്പെടാറില്ല
നിന്നോട് കൂടെ ചേർന്നാൽ അവളും വരുണിനെ സ്നേഹിക്കാൻ തുടങ്ങും
നീ ഒന്ന് കൊണ്ടും പേടിക്കേണ്ട ..
ഞാൻ ആശ്വസിപ്പിക്കും.
പ്രമോഷനായി സ്ഥലം മാറിപോയതോടെ
അരുണിന്റെ ഒരു വിവരവും അറിയാതെയായി.
നീതു ഇപ്പോൾ എവിടെയാ?
ചേട്ടനറിയില്ലെ
മൂന്നു വര്ഷം മുമ്പ്
ക്ലാസ് കഴിഞ്ഞു റെയിൽവേ സ്റ്റേഷനിലേക്ക് നടക്കവേ
ഫോണിൽ
എന്നോട് സംസാരിക്കുകയായിരുന്നു.....
പിന്നിൽ വന്ന ട്രെയിൻ അവൾ കണ്ടില്ല
എന്നിട്ട്
അവൾക്ക്.......
അവന്റെ കണ്ണുകൾ
നിറയുന്നുവോ??????????
സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ
ഒരേ യൂനിഫോമിൽ
നിര നിരയായി
സ്‌കൂൾ ബസ്സിലേക്ക്
പിന്നിലായി വരുൺ
അവന്റെ കൈയും പിടിച്ച്
മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി
ഒരു പെൺകുട്ടി
അതെ അത് ....നീതു...
അന്നത്തെ ആക്‌സിഡന്റിൽ
അവളുടെ ഓർമ്മകൾ പാടെ നശിച്ചു
അവൾക്ക്
പത്ത് വയസ്സിന്റെ ബുധ്ധി വികാസമേ ഉള്ളൂ....
അവൾ അവൾ ഇന്ന്
വരുണിന്റെ ക്ലാസ്സിലാണ് .........
അരുൺ അനിയനെ കൂട്ടാനായി ബസ്സിനടുത്തേക്ക്
അതോ
അവളെ കാണാനോ ?
മക്കളുടെ അടുത്തേക്ക് മടങ്ങവേ
മനസ്സിൽ വന്ന വാചകം
എന്നോ വായിച്ചത്
ജീവിതത്തിൽ ആരെയും വില കുറച്ച് കാണരുത്
ഓർക്കുക ,
നിലച്ചു പോയ ഘടികാരവും
ദിവസത്തിൽ രണ്ടു പ്രാവശ്യം
നമുക്ക് യഥാർത്ഥ സമയം കാണിച്ചു തരും.
** "ഈ കഥ സങ്കല്പികമാണ്
കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ല".**


