കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Sunday, June 7, 2020

വീണ്ടും കലാലയം ...




വീണ്ടും പഴശ്ശിരാജാ NSS കോളേജ്  വരാന്തയിൽ ..
കൂട്ടുകാർ എല്ലാം എന്തോ കാര്യമായി പഠിക്കുന്നു..

എന്താണ് കാര്യം??
ആരും വ്യക്തമായി പറയുന്നില്ല.

എന്റെ കയ്യിലാണേൽ ആ പുസ്തകവുമില്ല.

അവസാനം പ്രകാശൻ പറഞ്ഞു
ഇന്ന് പ്രദീപൻ സാർ ഒരു ടെസ്റ്റ് വെച്ചിട്ടുണ്ട്.

ടെസ്റ്റ് !!!

ഞാൻ കഴിഞ്ഞ ക്‌ളാസിൽ ആബ്‌സെന്റാണ് !!

മുത്തങ്ങയിലോക്കെ പോയി കറങ്ങി നടന്നാൽ മതി എന്ന് സാർ പറഞ്ഞത്രേ!!
ഞാൻ മനപ്പൂർവം മാറി നിന്നതല്ലല്ലോ ,
ഏല്പിച്ച ഡ്യൂട്ടി ചെയ്യാൻ പോയതല്ലേ?

എനിക്ക് സാറെ പേടിയൊന്നുമില്ല.
നേരിട്ട് പറയുക .
പക്ഷെ .....
സ്റ്റാഫ്‌ റൂമിൽ സാർ ഇല്ല.

സാർ ബാങ്കിൽ പോയിരിക്കുകയാണ്,
ഗേറ്റിന്റെ അരികിൽ കുമാരേട്ടനെ എന്തോ കാര്യത്തിന് വഴക്ക് പറയുന്നുണ്ടെന്ന് ..
അറ്റൻഡർ നാരാണേട്ടൻ  .

ഞാൻ വാതിലിന് അരികിലായി നിലയുറപ്പിച്ചു.

സാറിന്റെ മുഖം ഒന്ന് കണ്ടത്തെ ഉള്ളൂ..
എന്നെ കണ്ടതും ആ മുഖം ഒന്ന് കൂടി ചുകന്നു.

ഞാൻ മെല്ലെ സ്റ്റാഫ്‌ റൂമില്ലേക്ക് കടന്നു.
പക്ഷെ അവിടെ സാറില്ല !!!!

നീ കണ്ടില്ലേ ??
സാറ് ലാബിലേക്ക് പോയല്ലോ..

ഓടുകയായിരുന്നു  ലാബിനടുത്തേയ്ക്ക് ..

പക്ഷെ

ലാബ് ആകെ പൊളിച്ചിട്ടിരിക്കുന്നു.
അതിന് മുന്നിലായി കലഹിക്കുന്ന കുറച്ച് പിള്ളേർ ....

പുതിയ ലാബ് എവിടെ ആണ്‌ ?
അരികിൽ വെറുതെ ഇരിക്കുന്ന ഒരു പയ്യനോട്

കഷ്ടം
പുതിയ ലാബ്
സ്റ്റാഫ്‌ റൂമിന്റെ പിന്നിൽ തന്നെ ആണ്.....

സമയം വൈകുന്നു
ക്ലാസ് തുടങ്ങി കുറെ നേരമായിട്ടുണ്ടാകും
അതിനും വഴക്ക് കിട്ടുമോ ആവോ...

എന്തൊക്കെ പറഞ്ഞാലും ഉള്ളിൽ ഭയം ഏറുന്നു ..

കൈകളിൽ ചെറിയൊരു വിറ അനുഭവപ്പെടുന്നുണ്ടോ??

പക്ഷെ,,,,

എത്ര വേഗം ഓടിയിട്ടും കാലുകൾ നീങ്ങുന്നില്ല!!

അച്ചാ
മൂത്രമൊഴിക്കണം ....

ഞാൻ ഉറക്കത്തിൽ കണ്ട സ്വപ്നമായിരുന്നോ!!!

വിശ്വസിക്കാൻ സാധിക്കുന്നില്ല.
ക്ലോക്കിൽ
സമയം രണ്ട് മണി .

മൂത്രമൊഴിച്ച് വന്ന മകൻ അരികിലായി ചുരുണ്ട് കിടന്ന് ഉറക്കം  തുടർന്നു.

നല്ല തണുപ്പ്
പുറത്ത് നല്ല മഴ പെയ്യുന്നു.
ഉറക്കം വരുന്നേ ഇല്ല..

ഇപ്പോൾ പ്രദീപൻ സാർ സ്വപ്നത്തിൽ വരാൻ എന്തെ കാരണം??

ഓഫീസിലെ ഡ്യൂട്ടി  എങ്ങനെ കോളേജ് സ്സീനിൽ വന്നു??

സ്വപ്നത്തിൽ ചോദ്യമില്ലല്ലോ...

ഡിഗ്രി പഠന കാലത്ത് ഉഴപ്പ് കൂടിയ കാരണം പ്രദീപൻ സാറിന്റെ വഴക്ക് പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്.

ഇത്രയും കാലത്തിനു ശേഷം ആ ഭയം വീണ്ടും വരാനെന്താണ് കാരണം??


" നിന്റെ ഏട്ടന്മാരൊക്കെ നല്ല നിലയിലാണല്ലോ
താൻ മാത്രമെന്തേ ഇങ്ങനെ?? "
ഒരിക്കൽ സാർ എന്നോട് ചോദിച്ചിട്ടുണ്ട് ..

ഞാൻ ഏട്ടന്മാരെക്കാൾ ഒട്ടും പിന്നിലല്ല എന്ന് നേരിട്ട് പറയണമെന്ന്
പിന്നീട് പലപ്പോഴും   തോന്നിയിട്ടുണ്ട്.

എന്നാലും ആ കലാലയ കാലഘട്ടം ഒരു സുഖം തന്നെ
ആ സുഖം ഇത്രയും കാലത്തിന് ശേഷം
ചെറുതായെങ്കിലും അനുഭവിക്കാനായി ...

തിരിഞ്ഞും ,മറിഞ്ഞും കിടന്നിട്ടും

ഉറക്കം വരുന്നില്ല

പിന്നെ ഒന്നും ആലോചിച്ചില്ല

കമ്പ്യൂട്ടർ  ഓണാക്കി
മെല്ലെ ......ഈ സ്വപ്‌നം  നിങ്ങളിലേക്ക്......