ർണീം ............ർണീം ............ർണീം ............
മണി മുഴങ്ങുന്നു ..
രാവിലെ പഞ്ചായത്തിൽ നിന്നും
അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ വണ്ടി എത്തിയിരിക്കുന്നു.
ഭാര്യ അടുക്കളയിൽ തിരക്കിലാണ്
കുട്ടികൾക്ക് സ്കൂളിലേക്ക് പോകേണ്ട സമയം ആയിരിക്കുന്നു.
പിന്നിൽ ഓരോ പെട്ടികളിലുമുള്ള പ്ലാസ്റ്റിക്കും , ഇലെക്ട്രിക്കൽ ,ഗ്ലാസ്സ്
മാലിന്യങ്ങൾ വാഹനത്തിലെ അതാത് പെട്ടികളിലേക്ക് ....
തിരികെ
സ്ഥിരം ഡ്യൂട്ടി ...
ജൈവ മാലിന്യം പൾവറൈസറിൽ ...
ബയോ ഗാസിലേക്കുള്ള വാൽവ് തുറന്നു ,
സ്വിച്ച് ഓണാക്കി...
സെക്കൻഡുകൾ കൊണ്ട് അവ കാലിയായി ...
വാൽവ് തിരിച്ച് വളം യൂണിറ്റിലേക്ക് ...
മുട്ടത്തോടും ,എല്ലും,മറ്റ് ചീയാത്ത മാലിന്യങ്ങളും
വളമാക്കി മാറ്റേണ്ടതുണ്ട് ..
ബയോ ഗ്യാസ് സ്ലറി ചെടികൾക്ക് നനച്ച് മടങ്ങുമ്പോൾ
ഭാര്യയുടെ ശബ്ദം ആ ടർബൈനിന്റെ ഭാഗത്തെ ഗേറ്റ് ആരോ തുറന്നിട്ടിട്ടുണ്ട്
കുട്ടികളോ മറ്റോ കുരുത്തക്കേട് ഒപ്പിക്കും.
വീട്ടിന് പിന്നിൽ സ്ഥാപിച്ച വലിയ മഴവെള്ള സംഭരണി
പുരയിടത്തിൽ പെയ്യുന്ന മഴ വെള്ളം
ചെറിയ ടർബൈൻ വഴി സംഭരണിയിൽ എത്തും
ടർബൈനിൽ നിന്നും ഉത്പാദിപ്പിക്കുന്ന
വൈദ്യുതി ഗ്രിഡ് വഴി ഇലെക്ട്രിസിറ്റി ബോർഡ് എടുക്കുന്നുണ്ട്
വീട്ടിലെ ആവശ്യത്തിന് സോളാർ എനർജി മതിയാകും.
മഴവെള്ളം ശുദ്ധീകരിച്ച് പാത്രങ്ങളിലേക്ക് നിറക്കുന്ന യൂണിറ്റിലെ
പണിക്കാരൻ എത്തനാകുന്നതേ ഉള്ളൂ .
ഇപ്പോൾ സ്വദേശത്തും വിദേശത്തും എറ്റവും അധികം വിൽപ്പന നടക്കുന്നത്
കേരളാ ബ്രാൻഡ് കുടിവെള്ളമാണല്ലോ .
സർക്കാർ ഏകോപിപ്പിച്ച് നടത്തുന്ന ഇത്തരം പ്രവൃത്തികൾ
കേരളത്തെ ആകെ മാറ്റി മരിച്ചിരിക്കുന്നു.
പെട്ടെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചെന്ന് വരുത്തി.
ഇലട്രിക്കൽ കാർ സ്റ്റാർട്ടാക്കുമ്പോഴേക്കും കുട്ടികൾ എത്തി.
വൃത്തിയും വെടിപ്പുമുള്ള റോഡ്
പണ്ടൊക്കെ നിറയെ പ്ലാസ്റ്റിക്കും
മാലിന്യങ്ങളും റോഡിൽ വലിച്ചെറിയുന്നത് കണ്ടിട്ടുണ്ട്
ഇന്ന് അത് വലിയ കുറ്റമാണ്
കൂടാതെ ജനങ്ങൾ അതിന്റ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവാൻമാരാണ് .
റോഡരികിൽ സോഷ്യൽ ഫോറെസ്റ്റ്രിയുടെ പ്ലാന്റ് കളക്ഷൻ വാഹനം നിർത്തിയിട്ടിരിക്കുന്നു
മൺസൂൺ തുടങ്ങിയാൽ
രണ്ടു മൂന്നു മാസം അവർക്കിത് തന്നെ യാണ് ജോലി .
ഇന്ന്
റോഡരികിൽ നടുന്നത്
സ്വാഭാവികമായി മുളക്കുന്ന തൈകൾ ആണ്.
പണ്ടൊക്കെ നഴ്സറി റൈസിംഗ് എന്ന പേരിൽ
എല്ലാ വർഷവും ലക്ഷങ്ങൾ ചിലവഴിക്കാറുണ്ട് എന്നും,
നമ്മുടെ വനത്തിൽ നിന്നും
പ്രൈവറ്റ് പാർട്ടികൾ ശേഖരിക്കുന്ന വിത്തുകൾ
നമ്മൾ തന്നെ വിലകൊടുത്ത് വാങ്ങി തൈകൾ ആക്കുമെന്നും ,
ആ തൈകൾ
മുൻ വർഷങ്ങളിൽ നട്ട കുഴിയിൽ തന്നെ
ഓരോ വർഷവും നടുമെന്നും കേട്ടിട്ടുണ്ട്.
പിന്നാലെ ഔഷധ ബോര്ഡിന്റെ വണ്ടി വരും
അവരാണല്ലോ റോഡരികിലും മറ്റ് പ്രൈവറ്റ് പാർട്ടികളിൽ നിന്നും
ഔഷധ സസ്യങ്ങൾ ശേഖറിച്ച്
പ്രോസസ്സ് ചെയ്തത്
ലോകം മുഴുവൻ കയറ്റുമതി ചെയ്യുന്നത് .
കേരളാ ബ്രാൻഡ് മെഡിസിനൽ പ്ലാന്റ്സ്ന്
ലോകമെമ്പാടും നല്ല മാർക്കറ്റ് ആണ്.
അവർക്ക്ശേഷമാണ് പഞ്ചായത്ത് വണ്ടിവരുന്നത്
പ്രത്യേകം തയ്യാറാക്കിയ വണ്ടി
റോഡരികിലെ
പച്ചിലകളും ചെറു ചെടികളും മുറിച്ച് വലിച്ചെടുത്ത്
പൊടിയാക്കി ജൈവ വള യൂണിറ്റിലെത്തിക്കുന്നു
കേരളത്തിലെ മൊത്തം ജൈവ വളങ്ങളും
ഒറ്റ ബ്രാൻഡായി ലോകം മുഴുവൻ വിതരണം ചെയ്യപ്പെടുന്നു.
ജൈവ കൃഷി വ്യാപനത്തോടെ
ഈ ബ്രാൻഡിന് നല്ല മാർക്കറ്റ് ആണെന്ന് കേൾക്കുന്നു.
റോഡരികിൽ രാമേട്ടൻ ...
രാമേട്ടൻ എങ്ങോട്ടാ??
തടാക ക്കരയിലെ
ബീവറേജ്‌സ് വരെ
ഡോക്ടറെ കാണണം.
ഇപ്പോൾ കള്ളുഷാപ്പുകളും വിദേശ മദ്യ ഷാപ്പുകളും
എല്ലാം ഒരു കോംപ്ലക്സിൽ ആണ് പ്രവർത്തിക്കുന്നത്
ആശുപത്രിയും ഹോട്ടലും ഒക്കെ അടങ്ങിയ ഒരു കോംപ്ലക്സ് .
പണ്ടൊക്കെ ആവശ്യക്കാർ ഗവണ്മെന്റ് വക
വിദേശ മദ്യ ഷാപ്പിൽ നിന്നും ക്യു നിന്ന് കഷ്ടപ്പെട്ട്
സാധനം ഒന്ന് അകത്താക്കാൻ റോഡരികിലൊക്കെ
ഒളിച്ചും പതുങ്ങിയും നിന്നിരുന്നിടത്ത്
ഇന്ന് സ്വസ്ഥമായി ഒരിടത്തിരുന്ന് കാര്യം സാധിക്കുന്നു.
സ്ഥിരം കസ്റ്റമേഴ്സിന് കാർഡുണ്ട്
അവർക്ക് മെഡിക്കൽ ചെക്കപ്പും എല്ലാം ഫ്രീ ആണ്.
കൂടാതെ റീ അഡിക്ഷൻ , കൗൺസിലിംഗ് എന്നീ സേവനങ്ങളും സൗജന്യമാണ്.
ഭംഗിയുള്ള തടാകക്കര
നിറയെ പൂക്കൾ വിരിഞ്ഞ പൂന്തോട്ടം
ഓരോ പഞ്ചായത്തിലും
പുഴയിലേക്ക്
ഒഴുക്കി കളയുന്ന മഴ വെള്ളം മുഴുവൻ ശേഖരിച്ച്
ഒരു തടാകം രൂപം കൊണ്ടിരിക്കുന്നു
.
വേനൽക്കാലത്ത് കൃഷിക്ക് വേണ്ടുന്ന
ജലം മുഴുവൻ നൽകുന്നത് ഈ തടാകം ആണ് .....
ർണീം ............ർണീം ............ർണീം ............
ർണീം ............ർണീം ............ർണീം ...........
.
എന്ത് പറ്റി !!!
ഞെട്ടി എഴുന്നേറ്റു
ഫോണിൽ ഭാര്യ !!
നിങ്ങളെ എത്ര നേരമായി വിളിക്കുന്നു??
ഇനിയും കുട്ടികളെ കൂട്ടാൻ പോയില്ലേ??
നാലര ആയി
ഞാനൊരു ഉച്ചമയക്കത്തിലായിരുന്നു...
പെട്ടെന്ന് പുറപ്പെട്ട് റോഡിലേക്ക് ഓടവെ
മുന്നിൽ രാമേട്ടൻ
വൈകുന്നേരത്തെ ഷാപ്പിലേക്കുള്ള നടത്തമാണ്...
കൈയ്യിൽ പ്ലാസ്റ്റിക് സഞ്ചി നിറയെ വേസ്റ്റ്
ആ വേസ്റ്റ്
കാടുപിടിച്ച് കിടക്കുന്ന റോഡരികിലേക്ക് വലിച്ചോരേറ് .
മറ്റുള്ളവർ കാണുമെന്നൊരു പേടിയുമില്ല ..
സ്വപ്നം എന്നും സ്വപ്നം മാത്രം!!!!

No comments:
Post a Comment