കലാലയ രാഷ്ട്രീയത്തിന്റെ
ചോരപ്പാടുകൾ നിറഞ്ഞ വഴിത്താരയിൽ
വീണ്ടും രക്തപുഷ്പങ്ങൾ വിതറി
ഒരു നക്ഷത്രം കൂടി പിറവി എടുത്തിരിക്കുന്നു.......
വിദ്യാർത്ഥികൾക്കിടയിൽ
രാഷ്ട്ര ജ്ഞാനവും രാഷ്ട്രീയ ജ്ഞാനവും നല്ലതു തന്നെ
പക്ഷെ
ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാത്ത
നപുംസകങ്ങൾ സമൂഹത്തിന് എന്നും ശാപമായിരിക്കും .
മട്ടന്നൂർ പഴശ്ശിരാജാ എൻ എസ് എസ് കോളേജ്
പഴശ്ശി രാജാവിന്റെ പോരാട്ട വീര്യം കടം കൊണ്ട
വിദ്യാർത്ഥി സമൂഹം രാഷ്ട്രീയ ബാല പാഠങ്ങൾ പഠിച്ചെടുത്തൊരിടം
സ്കൂൾ വിദ്യാർത്ഥി ആയിരിക്കെ തന്നെ
കോളേജിലെ വിശേഷങ്ങൾ
വളരെ ആവേശത്തോടെ
തെല്ല് അത്ഭുതത്തോടെ
സഹോദരങ്ങളിൽ നിന്നും കേട്ടറിഞ്ഞിരുന്നു .
അന്ന്
കോളേജിൽ എസ് എഫ് ഐ ,കെ എസ് യു സങ്കർഷം പതിവായിരുന്നു .
CRPF കോളേജിൽ ക്യാമ്പ് ചെയ്തതും
ലാത്തിച്ചാർജിൽ നിന്നും രക്ഷപെടാൻ
ഏച്ചിയും കൂട്ടുകാരികളും പിൻന്നിലുള്ള റബ്ബർ തോട്ടം വഴി ഓടി രക്ഷപ്പെട്ടതൊക്കെ വിവരിച്ച് കേൾക്കുമ്പോൾ
കോളേജ് ഒരു പ്രത്യേക ലോകം എന്നാണ് ധരിച്ചിരുന്നത് ..
മോശമില്ലാത്ത മാർക്ക് എസ് എസ് എൽ സി ക്ക് ലഭിച്ചപ്പോൾ
സെക്കൻഡ് ഗ്രൂപ്പിൽ അഡ്മിഷൻ
അതോ മട്ടന്നൂർ കോളേജിൽ
അച്ഛന്റെ കൂടെ അഡ്മിഷൻ എടുക്കാൻ
ഇളം വെയിലും കൊണ്ട് ആ കുന്ന് ആദ്യമായി കയറി
സ്വഗതമോതുന്ന ബാനറുകളും തോരണങ്ങളും കടന്ന്
കാറ്റാടി മരത്തിന്റെ അരികിലൂടെ
കരിമ്പനടിച്ച ഇളം ചന്ദന നിറത്തിലുള്ള
ബോയ്സ് ഹോസ്റ്റൽ കഴിഞ്ഞാൽ
ഒറ്റ നിലയിൽ ഓടിട്ട ഒരു കാന്റീൻ
കുറച്ച് കൂടി നടന്നാൽ
നിരയായി നട്ട അരണ മരങ്ങൾക്കിടയിലൂടെ
വൈറ്റ് വാഷ് ചെയ്ത ഓടിട്ട കെട്ടിടം
"അണ്ടി കമ്പനി"
കാണുന്നവർക്ക്
ആ പ്പേര് എങ്ങനെ വന്നു എന്ന് ഒരു സംശയവും തോന്നാനിടയില്ല .
മൂന്നാല് സ്റ്റെപ് കടന്നാൽ വലത്ത് ഭാഗത്ത് ഓഫീസ്
അന്ന്
അതിന് ഇടത്ത് വശം
ഏണിപ്പടികൾ
ചുമര് വച്ച് മുട്ടിച്ച ഭാഗം ഞാൻ ഭീതിയോടെ നോക്കി...
ഏച്ചിനൽകിയ വിവരണങ്ങളിൽ
വാസുവേട്ടന്റെ തലയിൽ വെട്ടുകല്ലിട്ട സ്ഥലം ആണത്!!.
അതോടെയാണത്രെ ആ സ്റ്റെപ്പ് ചുമര് വച്ച് മുട്ടിച്ചത്!!
വാസുവേട്ടൻ അന്നത്തെ കോളേജ് UUC..
മാസങ്ങളോളം ചികിത്സ നടത്തിയിട്ടാണ്
ജീവിതത്തിലേക്ക് തിരികെ എത്തിയത് എന്ന് കേട്ടിരുന്നു .
പ്രീ ഡിഗ്രി സയൻസുകാരായ നമ്മളൊക്കെ
രാഷ്ട്രീയത്തിൽ അധികം തലയിടാതെ ഒതുങ്ങി കഴിഞ്ഞവർ .
ഇലക്ഷന് പ്രകടനത്തിൽ പങ്കെടുക്കുന്നതാണ് ആകെയുള്ള രാഷ്ട്രീയം.
അച്ഛൻ എന്നും ഖദർ മാത്രമേ ധരിക്കാറുള്ളൂ
എങ്കിലും
ഒരു ഉറച്ച ഇടതു പക്ഷക്കാരനായിരുന്നു എന്നും
സ്വാഭാവികമായും ഞാനും എസ് എഫ് ഐ യുടെ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.
പക്ഷെ ആ വര്ഷം
കോളേജ് യൂണിയൻ കെ എസ യു വിന്
ഇലെക്ഷൻ കഴിഞ്ഞ കുറച്ച് നാൾ ചില സംഘട്ടനങ്ങളും
കോളേജ് അടച്ചിടലും ഒക്കെ പതുവുപോലെ നടന്നു.
അന്ന്
കെമിസ്ട്രി ലാബിൽ ....
ഉച്ച സമയം കഴിഞ്ഞിട്ടുണ്ട്...
എല്ലാവരും പെട്ടെന്ന് ഇറങ്ങിക്കോളൂ !!!
പപ്പൻ സാർ ആകെ പരിഭ്രമത്തോടെ ഓടി വന്നു പറഞ്ഞു.
എന്താണ് കാര്യം
ആർക്കും ഒന്നും അറിയില്ല!!
ഞങ്ങൾ എല്ലാവരും പുസ്‌തകങ്ങളുമെടുത്ത്
പുറത്തേക്ക് ഓടി.
കാന്റീന് മുമ്പിലായി കുറച്ച് കുട്ടികൾ ഉണ്ട്,
അവർ
കുറച്ച് ദൂരെ യായി
ചോരപ്പാടുകൾ നിറഞ്ഞ
ഒരുഭാഗത്ത് മൊരണയുള്ള വിറകിൻ കഷ്ണം നോക്കിയാണ് പറയുന്നത്...
എന്തൊക്കെയോ ദുസ്സൂചനകൾ!!
ഞങ്ങൾ സമയം പാഴാക്കാതെ കുന്നിറങ്ങി.
ടൗണിൽ എത്തിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത്
ക്യാന്റീനിൽ വച്ച് കോളേജ് യൂണിയനിലുള്ള കുറച്ച് പേർ,
ഒരേ സംഘടനയിൽ പെട്ടവർ!!
തമ്മിൽ വഴക്ക്
മാഗസിൻ എഡിറ്റർ ആയ ബഷീറിന് പരിക്ക് ..
സ്ഥിതി കുറച്ച് വഷളാണ് ...
എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല !
ബഷീർ ....
ആ അതുല്യ കലാകാരൻ
വോട്ട് തേടി വരുമ്പോളും
പിന്നീട് ജയിച്ച് നന്ദി അറിയിക്കാൻ വന്നപ്പോഴും
പാടിയ റാഫിയുടെ ഗാനം ....
ഓ....ദുനിയാക്കെ രഘുവാലേ ......
പിന്നീട്
രണ്ടാം നാൾ കേട്ടു ...
ബഷീർ ഇനി ഇല്ല !!!
ഇന്നും ഓർമയുണ്ട്....
ഓഫീസിനു മുമ്പിൽ....
കാലം തെറ്റി പൂത്ത മെയ് ഫ്ലവർ മരത്തണലിൽ .......
നിറകണ്ണുകളുമായുള്ള അനുസ്മരണം.
സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിതുമ്പുന്ന പ്രിൻസിപ്പൽ...
കരഞ്ഞു കരഞ്ഞു നിവർന്നു നിലക്കാൻ പോലും പറ്റാതെയുള്ള കൂട്ടുകാരി.
കറുത്ത ബാഡ്‌ജും ധരിച്ച് ഒരു മൗന ജാഥ ....
അവയൊക്കെ കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞു.
എങ്കിലും,
എനിക്ക് ഇന്നും ഒരുത്തരവും കിട്ടുന്നില്ല ..
നമ്മുടെ സമൂഹത്തിന്
വളരെയേറെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ,
ഭാവിയുടെ വാഗ്ദാനങ്ങളായ
കുറെയേറെ സഹോദരന്മാരെ
ആശയങ്ങൾ എതിരാണെന്ന ഒറ്റകാരണത്താൽ
അരിഞ്ഞു വീഴ്ത്തുന്നവർ എന്ത് നേടുന്നു !!
ഇപ്പോഴും എന്റെ ചെവികളിൽ ആ ഗാനത്തിന്റെ ഈരടികൾ ...
ഓ ദുനിയാകെ രഗ്ഗ്വാലെ ....
സുൻ ദർദ് ഭരേ മേരെ നാലേ ...
................................
ओ दुनिया के रखवाले
सुन दर्द भरे मेरे नाले
आश निराश के दो रंगों से, दुनिया तूने बनायी
नैया संग तूफ़ान बनाया, मिलन के साथ जुदाई
जा देख लिया हरजाई
हो लूट गयी मेरे प्यार की नगरी अब तो नीर बहा ले
ओ दुनिया के रखवाले.......................

No comments:
Post a Comment