എന്റെ മക്കൾ എന്നെക്കാളും ഉയരങ്ങൾ കീഴടക്കണം....
ഏതൊരു അച്ഛനും ആഗ്രഹിക്കുന്നത് ...
പക്ഷെ മക്കൾ
അവരുടെ യുവത്വത്തിന്റെ മായാലോകത്ത്
മാതാ-പിതാക്കളുടെ സ്വപ്‌നങ്ങൾക്ക്
തെല്ലും വിലകൽപ്പിക്കാതെ അവഗണിക്കുന്നു ...
അവർക്ക് പലപ്പോഴും പരാതികൾ മാത്രം ബാക്കി...
പക്ഷെ
കാലത്തിന്റെ കുത്തൊഴുക്കിൽ
ബഹു ദൂരം സഞ്ചരിച്ച് കഴിയുമ്പോൾ
നമുക്കൊരോത്തർക്കും മനസ്സിലാകും ആ നഷ്ടപ്പെട്ട സ്നേഹത്തിന്റെ വില.
നമ്മളെ പൊതിഞ്ഞു സംരക്ഷിച്ച
ആ പുതപ്പ് നീങ്ങുമ്പോൾ മാത്രമാണ്
പുറത്തെ തണുപ്പിന്റെ കാഠിന്യം നമുക്ക് മനസ്സിലാകുന്നത്.
എണ്ണമറ്റ ബന്ധങ്ങളെ കൂട്ടിയിണക്കിയ
ഒരു കണ്ണി ഇല്ലാതാകുന്നതോടെ
അപ്രതീക്ഷിതമായി പല ബന്ധങ്ങളും
കാഴ്ചയിൽ നിന്നും മറഞ്ഞു പോകുന്നത് നാം അറിയുന്നു..
അച്ഛന്റെ ആഗ്രഹം
ഞങ്ങൾ ആറ്പേർക്കും സർക്കാർ ജോലിയുമായി
അടുത്തടുത്ത് വീടുകളെടുത്ത് താമസിക്കണം എന്നായിരുന്നു.
ഞാൻ ഒഴികെ ബാക്കിയെല്ലാരെയും
ബി എഡ് എടുപ്പിച്ചതും അതുകൊണ്ടാകാം.
ഒരുപക്ഷെ ഞങ്ങളെല്ലാം നല്ല നിലയിലെത്തിയതിന്
ആ ഒരുഅനുഗ്രഹത്തിന്റെ പിന്ബലമുണ്ടായിരിക്കാം .
പണ്ട് ഞാൻ പലപ്പോഴും അച്ഛനോട് പരിഭവം പറഞ്ഞിട്ടുണ്ട് -
മദ്രാസ് ഗവെർന്മെന്റിന്റെയും ,
മലമ്പുഴയിലെയും മറ്റും ജോലിയും
പിന്നീടുള്ള പ്രമോഷനും
ഒക്കെ വേണ്ടെന്ന് വച്ച് മട്ടന്നൂരിൽ ഒതുങ്ങാൻ കരണമെന്തേ എന്ന് .
അവിടെയൊക്കെയാണ് ഞങ്ങൾ വളർന്നതെങ്കിൽ
ഇപ്പോഴത്തേക്കാൾ നല്ല സ്ഥിതിയിലായേനെ എന്ന്.
ഈ പശുവളർത്തലും കൃഷിയും കൊണ്ട് എന്താകാനാ?
അച്ഛനൊരു മറുപടിയും പറഞ്ഞില്ല.
ഒരുപക്ഷെ
അച്ഛൻ മട്ടന്നൂരിൽ
സ്ഥിരതാമസമാക്കിയില്ലായിരുന്നെങ്കിൽ
ഞാൻ ഉണ്ടാകുമായിരുന്നോ എന്ന് ആരും ചോദിച്ചില്ല എന്നോട് .
അച്ഛന് പ്രായമാകുന്നു
അമ്മയ്ക്കും പണ്ടത്തെ പോലെ പണിയെടുക്കാനൊന്നും പറ്റുന്നില്ല .
ഏട്ടന്മാർക്കൊക്കെ ജോലിയായി ,
ഏച്ചിമാരുടെയും വിവാഹമൊക്കെ കഴിഞ്ഞു
ഇനിയെങ്കിലും കുറച്ച് റസ്റ്റ് എടുക്കൂ.
എല്ലാവരുടെയും നിർബന്ധം ശക്തമായിരുന്നു.
പക്ഷെ അച്ഛന് പശുക്കളെ ഉപേക്ഷിക്കുവാൻ മനസ്സില്ല.
അവരെ മക്കളെ പോലെ വളർത്തുന്നതാണ് അച്ഛൻ.
സ്ഥിരമായി ചവനപ്രാശം കഴിക്കും എന്നിട്ട് ഒരു ഗ്ലാസ് പാലും.
കൊല്ലത്തോട് കൊല്ലം കഴിക്കാനുള്ള നെല്ല് വയലിൽ നിന്നും കിട്ടും,തെങ്ങും,കുരുമുളകും മറ്റ് കൃഷികളും കൂടാതെ
അഞ്ചു പത്ത് തേനീച്ച കൂടുണ്ട് ആവശ്യത്തിലധികം തേനും.
പക്ഷെ എന്തൊക്കെ ആയാലും
എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അച്ഛൻ പശുക്കളെ ഒരു പരിചയക്കാരന് കൈമാറി .
അച്ഛൻ ഫ്രീ ആയെന്ന് എല്ലാവരും കരുതി
പക്ഷെ
അന്ന്
ഒരു ദിവസം എച്ചിയെ കാണാൻ പയ്യന്നൂരിൽ പോകുക ആയിരുന്നു
ബസ് ചെറിയൊരു അപകടത്തിൽപ്പെട്ടു
അച്ഛന് കാര്യമായൊന്നും പറ്റിയില്ല , മുന്നിലെ പല്ല് പൊട്ടി
കുറച്ച് ദിവസം മുഖത്ത് കുറച്ച് നീര്.
അതൊക്കെ മാറി സുഖമായി വന്നപ്പോൾ
ഒരു നാൾ ഒരു ചെറിയ പനി
കുറച്ച് ദിവസം കഴിഞ്ഞിട്ടും അത് മാറിയില്ല.
കണ്ണൂരിൽ കാണിച്ച് സ്കാൻ ചെയ്തു.
ലിവറിൽ ചെറിയൊരു അബ്സെസിസ്.
അച്ഛൻ ഒരിക്കലും മദ്യപിച്ചിട്ടില്ല എന്ന് എല്ലാവര്ക്കും അറിയാം എന്നിട്ടും!!
രണ്ടാഴ്ച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ
"ദിവസേന "Metrogil " തുള്ളികളായി ഞരമ്പിലേക്ക്
രണ്ടാഴ്ച്ച കഴിഞ്ഞിട്ടും അബ്‌സീസിന് മാറ്റമൊന്നുമില്ല
ഇതിന് മറ്റ് ചികിത്സ ഒന്നുമില്ല
വീട്ടിലേക്ക് പൊയ്ക്കോളൂ..
നമ്മുടെ കുടുംബ ഡോക്ടറും പറഞ്ഞു ഇതിനു വേറെ ചികിത്സ ഇല്ലാ..
അലോപ്പതി ഡോക്ടർ ആയിട്ടും പറഞ്ഞു നമുക്ക് ഹോമിയോപതി നോക്കാം
ഹോമിയോ മരുന്നുകളുമായി രണ്ടു വർഷത്തോളം
മറ്റ് പ്രശ്നങ്ങളൊന്നും ഇല്ല തടി വല്ലാതെ ക്ഷീണിച്ചു,
അത് ഹെർണിയ യുടെ രൂപത്തിൽ ഉപദ്രവിക്കാൻ തുടങ്ങി.
അന്ന് നമ്മ ളെല്ലാവരും നാട്ടിൽ വന്നൊരു ദിവസം
വീട്ടിൽ ഞാനും അമ്മയും അച്ഛനും മാത്രം
രാത്രി ഭക്ഷണ ശേഷം അച്ഛനൊന്ന് ഛർദിച്ചു.
കുഴപ്പമില്ല എന്ന് വിചാരിക്കുമ്പോൾ വീണ്ടും ഒരിക്കൽ കൂടി
വേഗം ആശുപത്രിയിലേക്ക് ..
ഡോക്ടർ നോക്കി
കുഴപ്പമില്ല
പ്രഷർ കുറച്ച് കുറവാണ് ഇൻജെക്ഷൻ കൊടുക്കാം....
പിറ്റേന്ന് എല്ലാവരും എത്തുമ്പോഴേക്കും
അച്ഛന്റെ ബോധം മറഞ്ഞിരുന്നു
ശ്വാസം മാത്രം ...
ഓക്സിജൻ മാസ്ക് ധരിച്ചിട്ടുണ്ട്
ഹോസ്പിറ്റലിലെ ഓക്സിജൻ സ്റ്റോക്ക് തീർന്നു
ബന്ധുവായ സിസ്റ്റർ ഓടി വന്ന് അറിയിച്ചു
മട്ടന്നൂരിൽ പരക്കെ അന്വേഷിച്ചു
പക്ഷെ എവിടെയും സ്റ്റോക്ക് ഇല്ല
ഇനിയൊന്നും ചെയ്യാനില്ല എന്ന് ഡോക്ടർ
അച്ഛന്റെ ശ്വാസം നേർത്ത് നേർത്ത് ഇല്ലാതാകുന്നത്
അറിയുന്നു..
നിസ്സഹായരായി ...
എല്ലാം വിധിയിലർപ്പിച്ച്
മുഖമടക്കം
വെള്ള തുണി മൂടി സ്ട്രെക്ചറ്‌റിൽ കിടക്കുന്ന അച്ഛനുമായി
തിരികെ വീട്ടിലേക്ക് ....................

No comments:
Post a Comment