വക്കീലായി മട്ടന്നൂർ ബാറിൽ പ്രാക്ടീസ് ചെയ്യവേ,
മജിസ്‌ട്രേട്ട് കോടതിയിൽ ഇരിക്കുമ്പോൾ,
നാല് വയസ്സിൽ ലഭിച്ച ഒരു ശിക്ഷയുടെ വേദനയാണ് എന്നും മനസ്സിൽ തെളിയാറുള്ളത്.
ഇപ്പോൾ മട്ടന്നൂരിൽ മജിസ്‌ട്രേട്ട് കോടതി പ്രവർത്തിക്കുന്ന കെട്ടിടം ഒരുകാലത്ത് ഒരു നഴ്സറി ആയിരുന്നു.
അച്ഛന്റെ ശുപാർശയിൽ പപ്പിനിയേച്ചിയായിരുന്നു
അവിടത്തെ ടീച്ചർ .
എന്നും ടീച്ചറുടെ കൈയും പിടിച്ച്,
വർത്തമാനങ്ങളും പറഞ്ഞു കൊണ്ട് നടക്കുമ്പോൾ,
കിലോമീറ്ററോളം ഉള്ള ദൂരം അറിഞ്ഞിരുന്നില്ല.
കൂടെ ടീച്ചറുടെ ബന്ധുവായ ഷീബയും ഉണ്ടാകും.
അന്നും എപ്പോഴത്തെയും പോലെ,
പാല യാടൻ കോട്ട ത്തിന്റെ ഇടവഴിയിൽ,
വിരിഞ്ഞാടുന്ന ചെമ്പരത്തി പൂക്കൾക്കിടയിലൂടെ നടക്കവേ,
കൊഴിഞ്ഞു വീണ ഒരു ചെമ്പരത്തി പൂ,
ഞാൻ മെല്ലെ എടുത്ത് ആരും കാണാതെ പോക്കറ്റിലിട്ടു.
എന്നും ഉച്ച ഭക്ഷണത്തിന് ശേഷം ,
ഉറങ്ങാൻ വേണ്ടി നിലത്ത് പായ വിരിച്ചു തരും.
പക്ഷെ അന്നെനിക്ക് ഉറക്കം വന്നില്ല....
ഞാൻ മെല്ലെ മേശയുടെ അടിയിലായി ഇരുന്നു,
കീശയിലെ വാടിയ ചെമ്പരത്തി പൂ എടുത്ത്...
ഒരു ചെമ്പരത്തിപ്പൂ വരക്കുവാൻ ഉള്ള ശ്രമം ആരംഭിച്ചു.
ഇരുണ്ട നിറത്തിൽ വട്ടത്തിൽ വരക്കുന്ന നേരം,
ഇത് ഷീബ കാണുന്നതോ,
പപ്പിനി ടീച്ചർക്ക് അവൾ വിവരം കൈമാറിയതോ ഞാൻ അറിഞ്ഞതേ ഇല്ല .
മനൂ ഇങ്ങു വാ....
ചുവന്നു തുടുത്ത മുഖവുമായി ടീച്ചർ.
ഞാൻ മേശയുടെ അടിയിൽ തന്നെ പതുങ്ങി നിന്നു.
ടീച്ചറുടെ മെലിഞ്ഞു നീണ്ട കൈകൾകൊണ്ട്,
മേശയുടെ അടിയിൽ നിന്നും എന്നെ വലിച്ച് പുറത്തേക്കിട്ടു.
കൂടാതെ ചൂടുള്ള രണ്ടടിയും തന്നു.
ഞാൻ ഉറക്കെ ഉറക്കെ കരഞ്ഞു...
വൈകുന്നേരം വീട്ടിലേക്കു മടങ്ങുമ്പോൾ ടീച്ചർ വിളിച്ചിട്ടും ഞാൻ ഇറങ്ങിയില്ല.
ഒടുവിൽ ,
പാപ്പിനി ടീച്ചറുടെ കൂടെ പോകില്ലെന്ന ഉറച്ച വാശി ജയിച്ചു.
അന്ന് നഴ്സറിയിൽ ൽ നിന്ന് മടങ്ങിയത് അച്ഛന്റെ കൂടെ ആയിരുന്നു

No comments:
Post a Comment