കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Friday, November 25, 2022

വിത്തുകൾ മുളക്കുമ്പോൾ....

 വിത്തുകൾ മുളക്കുമ്പോൾ....
 
കുറച്ച് മാസങ്ങൾക്ക് മുൻപ് ഷിംജിത്തിന്റെ കൃഷിയിടം സന്ദർശ്ശിച്ചപ്പോഴാണ് പഴുത്ത് നിൽക്കുന്ന മദനകാമേശ്വരി /മനോരഞ്ജിനി കായകൾ ശ്രദ്ധയിൽ പെട്ടത്. ഇതിന്റെ തൈകൾ കുറച്ച് കാലമായി അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു.
റൂട്ട്  ട്രൈനറിൽ വിത്ത് പാകി അതിന് മര തണലിൽ ഒരിടവും  നൽകി. 
വിത്ത് മുളക്കുവാനുള്ള കാലതാമസം നേരത്തെ അറിയാമായിരുന്നു.
3-4മാസത്തിന് ശേഷം ഇന്ന് തൈകൾ കിളിർത്ത് തുടങ്ങിയിരിക്കുന്നു...
ഓരോ ഇനം വിത്തിനും അങ്കുരണ ശേഷിയും മുളക്കുവാനുള്ള കാലദൈർഖ്യവും വ്യത്യസ്തമാണ്..
പക്ഷെ 
പലപ്പോഴും പലരും നല്ല പൂക്കൾ കാണുമ്പോഴും ഫലങ്ങൾ കാണുമ്പോഴും വിത്തുകൾ വാങ്ങി കൊണ്ടുപോയ ശേഷം അവ വീട്ടിലെ  അലമാരകളിലും ഫ്രിഡ്ജിന്റെ മുകളിലും മറ്റുമായി അവയ്ക്ക്  അന്ത്യ വിശ്രമം നൽകുന്നതായി  കാണാം.
ഒട്ടു മിക്ക വിത്തുകളെയും  നല്ല വളക്കൂറുള്ള മണ്ണിൽ എത്തിച്ചാൽ തന്നെ ബാക്കി ജോലി പ്രകൃതി  നിർവഹിച്ചു കൊള്ളും.. 
അതിന് പോലും പലരും തയ്യാറാകുന്നില്ല എന്നതാണ് പരമാർത്ഥം.
വിത്തുകളുടെ കാര്യം മാത്രമല്ല   പല നല്ല ആശയങ്ങളും പലരും മനസ്സിൽ സൂക്ഷിച്ച് അവയുടെ അങ്കുരണ ശേഷിനഷ്ടപ്പെടുന്നത് മനസ്സിലാകാതെ കാലം കഴിച്ച് കൂട്ടും...
പിന്നീട് വർഷങ്ങൾക്ക് ശേഷം അവ നടപ്പിലാക്കാൻ നോക്കുമ്പോഴേക്കും അവ കലഹരണപെട്ടിട്ടുമുണ്ടാകും.
 
എന്നും ഇപ്പോഴും 
നല്ല ആശയങ്ങളെ അവ വളരുവാൻ ഉതകുന്ന നല്ല വളക്കൂറുള്ള തലത്തിൽ വിതയ്ക്കുക...
അവ കരുത്തോടെ വളരുവാൻ ആവശ്യമായ കൊച്ചു കൊച്ചു സഹായങ്ങളും നൽകുക...
ലോകം നമ്മുടെ കൂടെ ഉണ്ടാകും..
കാലം മുന്നോട്ട് പോകുന്നതോടെ അവയും കരുത്തോടെ വളരും..
പൂഴി തരിയേക്കാൾ ചെറുതായ വിത്തിൽ നിന്നാണ് ആകാശം മുട്ടെ ശാഖോപ ശാഖകളോടെ വളർന്നു നിൽക്കുന്ന അരയാൽ മരം  ഉണ്ടാകുന്നതെന്ന വസ്തുത മനസ്സിലുറപ്പിക്കുക....

ചെയ്യേണ്ട കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യുക...

മനു

 

No comments:

Post a Comment