കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Monday, November 21, 2022

 ഓരോ ദിവസവും നമ്മൾ ഒരുപാട് തവണ കേൾക്കുന്നത്/ പറയുന്നത്......

"എനിക്ക് തീരെ സമയം ഇല്ല.."

സമയം..

പാഴാക്കുന്നത്  ഒരിക്കലും  തിരികെ ലഭിക്കാത്തത് .

എല്ലാർക്കും അറിയാവുന്ന ഒരു വസ്തുത . 

എന്നിട്ടും  

സമൂഹ മാധ്യമങ്ങൾ നമ്മുടെ  ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ കവർന്നെടുക്കുന്നത് പലപ്പോഴും നമുക്ക്  മനസ്സിലാകാറില്ല. ..

നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ ചൂഴ്ന്നെടുക്കുന്ന "ആൽഗൊരിതങ്ങൾ " കമ്പനികളുടെ വാണിജ്യതാല്പര്യങ്ങൾ നമ്മളറിയാതെ നമ്മുടെ ആവശ്യങ്ങളാക്കി മാറ്റുന്നു...

സമൂഹ മാധ്യമങ്ങളുടെ  "ആൽഗൊരിതത്തിൽ" സർക്കാർ താല്പര്യങ്ങൾ വിളക്കിചേർക്കുന്ന ചൈനീസ് സർക്കാരിന്റെ തീരുമാനം സമീപകാലത്ത് വാർത്താ പ്രാധാന്യം നേടിയതാണ്.

യുവതക്ക് പ്രയോജനപ്പെടുന്ന, motivational ആയ,നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന  "ആൽഗൊരിതങ്ങൾ" നമ്മുടെ രാജ്യത്തും നിർബന്ധമാക്കേണ്ടിയിരിക്കുന്നു..

കൂടെ..

"TIME MANGEMENT  "  

പ്രാധാന്യം അനുസരിച്ച് സമയക്രമം നിശ്ചയിക്കുന്നതിലുള്ള നമ്മുടെ പരാജയം..

നമുക്കായാലും   പ്രധാന മന്ത്രിക്കായാലും എന്തിന്  ലോകത്തിലെ ഏറ്റവും സമ്പന്നനായ എലോൺ മസ്കിനായാലും ഇരുപത്തിനാല് മണിക്കൂർ തന്നെയാണ് ഒരു ദിവസത്തേക്ക്  ലഭിക്കുന്നത് 

എന്നാൽ..

എപ്പോഴും ജീവിത വിജയം

ലഭ്യമായ  സമയം ഗുണപ്രദമായി എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു .

യാതൊരുവിധ  വേവലാതിയോ  ടെൻഷനോ  കൂടാതെ ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ 

പ്രാധാന്യം അനുസരിച്ച് സമയക്രമം നിശ്ചയിക്കുന്നതിന് നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു..

ഇത്തരം കാര്യങ്ങൾ യുവ തലമുറക്ക് പകർന്ന് കൊടുക്കേണ്ടിയുമിരിക്കുന്നു....


മനു.


No comments:

Post a Comment