കറുപ്പിനുമുണ്ടൊരേഴഴക്,
ഇരുളിലുമുണ്ടൊരുതൂവെളിച്ച൦.
ഇമകൾ മുറുക്കെ അടച്ചുവെന്നാലും....
മനസ്സിലെ അഗ്നിജ്വലിക്കുന്നൂ
ഇപ്പോഴും .
കൈകൾ വരിഞ്ഞുമുറുക്കീ നിങ്ങൾ
എങ്കിലും ...
ചിറകുകൾ വീശി പറക്കാ൦ എനിക്കിപ്പോഴും.
നാവുകൾ ചീന്തി മുറിച്ചു നിങ്ങൾ
എങ്കിലും.....
ചങ്കിലെപെരുമ്പറ മുഴക്കാ മെനിക്കിപ്പോഴും.
ചങ്ങലവേലികൾ തീർത്തോരു ലോകമേ ...
നിങ്ങൾ-
ആകാശം മറയ്ക്കുവാൻ എന്തെ മറന്നുപോയി ?.
ഏകനല്ല ഞാൻ ...
അടിമയുമല്ലലോ ...
നാം കൂട്ടുചേർന്ന് പാടീടു മൊരു പാട്ട് ...
ആ പാട്ടിൻ താളത്തിൽ വീശുമെൻ ചിറകുകൾ..
പറന്നീടും വാനോളം
ഒരു നവ ലോക സൃഷ്ട്ടിക്കായി .

No comments:
Post a Comment