അമ്മയുടെ അമ്മ
പളളിപിരിയാടൻ കല്യാണി അമ്മ...
ഞങ്ങൾ അച്ചമ്മ എന്ന് വിളിക്കും
നാട്ടുകാർ "പരവ" എന്നാണ്
അച്ഛമ്മ കേൾക്കാതെ വിളിക്കാറ് എന്ന് കേട്ടിട്ടുണ്ട്
ഇപ്പോഴും ചിരിക്കുന്ന മുഖം
ഞാൻ കാണുമ്പഴേ വായിൽ പല്ലുകളൊന്നുമില്ല
വലത്തെ കവിളിൽ ഒരു കറുത്ത അരിമ്പാറ
ഉഞ്ഞാലാടുന്ന കാതുകൾ ....
അത് നിറക്കാൻ വി ശേഷാവസരങ്ങളിൽ സ്വർണം പൊതിഞ്ഞ തക്കയുണ്ട്
തൊണ്ണൂറാം വയസ്സിൽ പോലും
രണ്ടു പറമ്പ് അപ്പുറത്തുള്ള തെങ്ങിലെ തേങ്ങ എണ്ണി പറയുമായിരുന്നു ...
വൈകുന്നേരങ്ങളിൽ നിത്യം കരിന്തൊളസി നീര് ഉറ്റിച്ചു
ഇറയത്ത് അങ്ങനെ ഇരിക്കും..... കണ്ണും പൂട്ടി .
അച്ഛമ്മക്ക് അമ്മാവന്റെ മക്കളോട് വലിയ സ്നേഹമായിരുന്നു
അവന്റെ പുശുക്കളെ പോലെയുള്ള മക്കൾ എന്ന് പറഞ്ഞു സങ്കടപ്പെടും
ഞങ്ങളുടെ കൂടെയാണ് താമസമെങ്കിലും
വൈകുന്നേരം ആകുമ്പോൾ തറവാട്ടു വീട്ടിൽ പോകണം
വെള്ളം തിളപ്പിച്ച്
എണ്ണ പുരട്ടി ഒരു കുളിയുണ്ട്
അപ്പോൾ ഒരു കാപ്പി വക്കും
അന്ന് 25 പൈസക്ക് കിട്ടുന്ന ഒരു കാപ്പി പൊടിയുണ്ടായിരുന്നു
കടലാസ്സിൽ പൊതിഞ്ഞു ഒരു പെട്ടിപോലെ യാണ് കിട്ടുക
രണ്ടാണി വെല്ലവും ഇട്ട്
ചെറിയ അലുമിനിയിൽ തിളപ്പിക്കും
അതിന്റെ മണം ഒന്ന് വേറെ തന്നെ
അച്ഛമ്മക്ക് വൈകുന്നേരങ്ങളിൽ ആ കാപ്പി ഇല്ലാതെ പറ്റില്ല
അമ്മാവന്റെ മക്കളായ ബാബുവിനും രാജിക്ക് മൊക്കെ
ആ കട്ടൻകാപ്പി കൊടുക്കുന്നത് കണ്ടിട്ടുണ്ട്
പക്ഷെ എനിക്കൊരിക്കലും തന്നില്ല ...
പലപ്പോഴും വീട്ടിലെ കോഴി
മുട്ടയിട്ട് കൊക്കിക്കുമെങ്കിലും മുട്ട കിട്ടില്ല
അച്ഛമ്മയുടെ വെണ്ണീർ കൂട്ടത്തിൽ നിന്നും
മുട്ടത്തോട് ശേഖരിച്ച്
അമ്മക്ക് റിപ്പോർട്ട് ചെയ്യുന്ന ഡ്യൂട്ടി ഞാൻ സ്വയം ഏറ്റെടുത്തിരുന്നു
അന്ന് അച്ഛമ്മയ്ക് എൺപത് വയസ്സായി കാണും
സഹിക്കാൻ പറ്റാത്ത വയറു വേദന ...
ഭക്ഷണമൊന്നും കഴിക്കാൻ പറ്റുന്നില്ല
വെറും കഞ്ഞി വെള്ളം മാത്രം ഭക്ഷണം
സാധരണ രാത്രി മുഴുവൻ ഉച്ചത്തിൽ മൂളുന്ന പതിവുണ്ട്
അത് കൂടാതെ വേദന സഹിക്കാൻ പറ്റാത്തെയുള്ള കരച്ചിലും
വലിയൊരു മുഴയാണ്
മൻസൂർ ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു
പുറമെ തൊട്ടാൽ തന്നെ കാണുന്നുണ്ട്
ഈ പ്രായത്തിൽ
വേറെ ചികിത്സയൊന്നും നോക്കിയിട്ടു കാര്യമില്ല
ഡോക്ടർ ഒരു പ്ലാസ്റ്റിക് പാട്ട നിറയെ ഡയജിൻ ഗുളികകൾ തന്നു
വെറും കഞ്ഞി വെള്ളവും ഡയജിൻ ഗുളികളും മാത്രമായി ഭക്ഷണം
പതിയെ പതിയെ അച്ഛമ്മ പഴയ പോലെ ആക്റ്റീവ് ആവാൻ തുടങ്ങി
പഴയ വീട്ടിലെ കുളിയും കാപ്പികുടിയും മതിയാക്കി എന്ന് മാത്രം
എഴുത്തും വായനയും അറിയാത്തത് കൊണ്ട്
പത്രം വായിച്ച് കൊടുക്കേണ്ട ഡ്യൂട്ടി എനിക്കായിരുന്നു
അച്ഛമ്മക്ക് ഇഷ്ട്ടം ചരമ കോളവും
അപകട വാർത്തകളുമായിരുന്നു
അക്കാലത്തു
ചവക്കാനും തേച്ച് കുളിക്കുന്ന എണ്ണയും കൂടാതെ
ഒരു സാധനം കൂടി ആവശ്യപ്പെടാൻ തുടങ്ങി
"benadril"
അത് കുടിച്ചാൽ നല്ല തോറലുണ്ട് എപ്പോഴും പറയും
അതിന്റെ അർത്ഥമെന്താണെന്നു ഇന്നുമെനിക്കറിയില്ല
ആഴ്ചയിൽ രണ്ടു കുപ്പി benadril വേണമായിരുന്നു
അതും മതിയാകാതെ വന്നപ്പോൾ
ഞാൻ ഒരു സൂത്രം ഉപയോഗിച്ചു
കുപ്പിയിൽ പകുതി കണ്ട് തിളപ്പിച്ചാറ്റിയ വെള്ളമൊഴിച്ച് കൊടുക്കും
മരുന്നിന് പണ്ടത്തെ പോലെ തോറലില്ല
അച്ഛമ്മ സ്വയം ആശ്വസിക്കും
കുറെ വർഷങ്ങൾ പിന്നെയും ഓടിമറഞ്ഞു
അച്ഛമ്മക്ക് തൊണ്ണൂറിലധികം വയസ്സായിക്കാണും
ആ പ്രായത്തിലും
കുളിക്കാൻ തലയിൽ വെള്ളമൊഴിക്കുന്നത് ഒഴികെ
സ്വന്തം കാര്യങ്ങളൊക്കെ ഒരാളെയും ബുദ്ധിമുട്ടിക്കാതെ ചെയ്യുമായിരുന്നു
വീട്ടിൽ അന്ന് അറ്റാച്ഡ് ബാത്റൂം ഇല്ല
രാത്രിയിൽ പുറത്ത് പോകണം
അതുകൊണ്ട് അടുക്കള ഭാഗത്തുള്ള മുറിയിലേക്ക് മാറ്റി കിടപ്പ്
പ്രായധിക്ക്യം ശരിക്കും ബാധിച്ചു തുടങ്ങിയിരിക്കുന്നു
കക്കൂസിൽ പോകാൻ പറ്റാത്ത അവസ്ഥ
മുറിയിൽ അതിനു സൗകര്യം ഒരുക്കി
എന്നിട്ടും പലപ്പോഴും
അതിനടുത്ത് എത്തുമ്പോഴേക്കും കാര്യം നടന്നിരിക്കും
ആ മുഖം കണ്ടാൽ അറിയാം
അച്ഛമ്മക്ക് ഞങ്ങളെ കഷ്ടപ്പെടുത്തുന്നതിൽ ദുഖമുണ്ടന്ന്
അമ്മക്ക് വൃത്തിയാക്കുമ്പോൾ ഛർദി വരും
ആ ഡ്യൂട്ടി ഞാൻ സന്ദോഷത്തോടെ ഏറ്റെടുത്തു
അന്ന് രാത്രി പതിവിലും വ്യത്യസ്തമായി
നാലു അഞ്ചു തവണ നിലം വൃത്തിയാക്കേണ്ട അവസ്ഥയുണ്ടായി
പ്രീഡിഗ്രി ക്ക് പഠിക്കുന്നു
ഉച്ചക്ക് കോളജിൽ നിന്നും വരുമ്പോൾ
വീട്ടിൽ ഒരു ആൾക്കൂട്ടം
മോനെ ............
അച്ഛമ്മ പോയി ...............
എന്തൊക്കെയായാലും
നമ്മൾ സ്നേഹിക്കുന്ന ഒരാൾ
വിട്ട് പിരിഞ്ഞു പോകുമ്പോൾ
സംജാതമാകുന്ന
ശൂന്യത
എത്ര വര്ഷം കഴിഞ്ഞാലും
ആരെ കൊണ്ടും നികത്താൻ കഴിയില്ലെന്ന് ഞാൻ മനസിലാക്കുന്നു.............

Nice manu etta. vendapettavar namme vittu piriyumbool undavunna vedhana cheruthonnum allalo manu etta
ReplyDelete